തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ചു. 2,40,00,000 കോടി രൂപയാണ് വാടകയായി അനുവദിച്ചത്. ഈ മാസം 22നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചത്.
ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മെയ് 6 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാൻ മെയ് 15 ന് മുഖ്യമന്ത്രി കെ.എൻ. ബാലഗോപാലിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അധിക ഫണ്ട് അനുവദിച്ചതെന്നാണ് വിവരം.
ഡൽഹി ആസ്ഥാനമായ ചിപ്‌സാൻ ഏവിയേഷനിൽ നിന്ന് കേരളാ പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്നത്. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് വാടക. ക്ഷേമ പെൻഷൻ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ അടക്കം കുടിശിക ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനായി കോടികൾ ചെലവഴിക്കുന്നത്.
Discussion about this post