ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസം ആണ് കസ്റ്റഡി കാലാവധി. ഏഴ് ദിവസമാണ് പോലീസ് ചോദിച്ചത് എങ്കിലും കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
മൂന്ന് പേരാണ് അറസ്റ്റിലായത്. മാന്നാർ സ്വദേശികളായ ജിനു, പ്രമോദ്, സോമൻ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളാണ് ഇവർ. ഇവരെ കഴിഞ്ഞ ദിവസം മാന്നാർ പോലീസ് ക്‌സ്റ്റഡിയിൽ എടുത്തിരുന്നു. കലയുടേത് കൊലപാതകം ആണെന്ന് വ്യക്തമായതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ മുതൽ ഇവരെ വിശദമായി ഇവരെ ചോദ്യം ചെയ്തുവരികയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെയും, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പലതവണയായി പ്രത്യേകം ഇരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ.













Discussion about this post