ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്സഭയിൽ നിന്ന് പുറത്താക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ കഴമ്പില്ലാത്തതും അസംബന്ധവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് മൻമോഹൻ , ജസ്റ്റീസ് തുഷാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
ഹർജി പരിഗണിച്ചതിനുശേഷം അപ്പീൽക്കാരന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും വൈദ്യസഹായം ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സിംഗിൽ ബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹർജിക്കാരനായ ക്യാപ്റ്റൻ ദീപക് കുമാർ ഹൈക്കോടതിയിൽ ഹർജി സമ്മർപ്പിച്ചത്.
2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനും അംഗമായിരിക്കുന്നതിനും നരേന്ദ്ര മോദിയെ അയോഗ്യനാക്കണം. വിമാനാപകടം ആസൂത്രണം ചെയ്യുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്നുമാണ് ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഹർജി അടിസ്ഥാനരഹിതവും അപകീർത്തികരവും അസംബന്ധവുമായ ആരോപണങ്ങളാൽ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഹർജി നിരസിച്ചിരുന്നു. സിംഗിൾബെഞ്ചിന്റെ വിധിയിൽ യോജിക്കുന്നുവെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
Discussion about this post