അബൂജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം ആക്രമണം. ബോംബാക്രമണത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമീണരുടെ എണ്ണം 86 ആയി. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്ന് അന്താരഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മോട്ടോര്‍ ബൈക്കുകളിലും ലോറികളിലുമായി സൈനിക യൂനിഫോമിലെത്തിയ അക്രമി സംഘമാണ് ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. രാജ്യത്ത് രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന ബോകോ ഹറാം കലാപത്തില്‍ 20,000ലധികം പേര് കൊല്ലപ്പെടുകയും 20 ലക്ഷത്തിലേറെ പേര് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Discussion about this post