വാട്സ്ആപ്പ് അടുത്തിടെ മെറ്റ എഐ അവതരിപ്പിച്ചിരുന്നു. മെറ്റ എഐയെ ഇരുകൈ നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യയടക്കം തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് എഐ ചാറ്റ്ബോട്ടിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ മെറ്റ വാട്സ്ആപ്പിൽ പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ പരീക്ഷിച്ചുവരികയാണ്. ഇമോജിൻ മീ എന്നാണ് ഇതിന്റെ പേര്.
യാഥാർത്ഥ ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമോജിൻ മീയുടെ സവിശേഷതകൾ. ഈ ഫീച്ചർ ഉപയോഗിക്കാനായി ചിത്രങ്ങൾ മാത്രം അപ്ലോഡ് ചെയ്താൽ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങൾ പ്രൊഫൈൽ പിക്ച്ചറുകൾ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും.
ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 2.24.14.13 ബീറ്റ വേർഷനിലാവും ഇത് ലഭ്യമാവുക. ഇമാജിൻ മീ ഫീച്ചർ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കിൽ യൂസർമാർ സെറ്റിംഗ്സിൽ കയറി അനുമതി നൽകണമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒരു നീല വളയം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയം.
Discussion about this post