സ്റ്റ്യുട്ട്ഗാട്ട്: യൂറോ കപ്പിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജർമ്മനിയെ വീഴ്ത്തി സ്പെയിൻ സെമി ഫൈനലിൽ കടന്നു. യൂറോപ്യൻ ഫുട്ബോളിന്റെ എല്ലാ ചാരുതയും വന്യതയും നിറഞ്ഞു നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലായിരുന്നു സ്പെയിൻ വിജയ ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനിറ്റിൽ ഡാനി ഒൽമോയാണ് സ്പെയിനിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. എൺപത്തിയൊൻപതാം മിനിറ്റിൽ സെറ്റ് പീസ് ഗോളിലൂടെ റിട്ട്സ് ജർമ്മനിക്ക് സമനില ഗോൾ നൽകി. രണ്ടാം പകുതി അവസാനിക്കുമ്പോഴും സമനിലയിൽ തുടർന്ന മത്സരം പിന്നീട് അധികസമയത്തേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ മിക്കെൽ മെറീനോ ഒരിക്കൽ കൂടി ജർമ്മൻ വല കുലുക്കി. ഒൽമോയുടെ കൈയ്യൊപ്പ് ഒരിക്കൽ കൂടി പതിഞ്ഞ ഈ ഗോളിലൂടെ, കരുത്തരായ ജർമ്മനിയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വിരാമമായി.
Discussion about this post