തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. ഇത് 2024 ആണെന്ന് ആലാചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യംഗ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അബിൻ.
ജവഹർലാൽ നെഹ്‌റുവിന്റെ പാർട്ടിയാണ് നമ്മുടേതെന്ന് ഓർക്കുന്നത് നല്ലതാണെന്ന് കൂടോത്രം ചെയ്തവർ മനസ്സിലാക്കുന്നത് നന്നാവും എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. നല്ല രീതിയിൽ പണിയെടുത്താലേ നല്ലൊരു നേതാവായി തീരൂ എന്നും അദ്ദേഹം വിമർശിച്ചു.
രണ്ട് ദിവസം മുൻപാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്.ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Discussion about this post