ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഭാരതീയ ജന സംഘ് സ്ഥാപകൻ ഡോ.ശ്യാമ പ്രസാദ് മുഖർജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തോടെ രാജ്യത്തെ എല്ലാ ജനങ്ങളും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രശസ്ത ദേശീയ ചിന്തകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ അപ്പോഴെല്ലാം ഒർമ്മിക്കേണ്ട മുഖമാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളും ജമ്മു കശ്മീരും ഇപ്പോഴും ഇന്ത്യയുടെ ഭാഗമായി തന്നെ ഇരിക്കുന്നത് അദ്ദേഹം കാരണമാണ്. അഖണ്ഡഭാരതം സമ്മാനിച്ചതിന് ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജന സംഘിലൂടെ രാജ്യത്തെ ജനങ്ങളെ അദ്ദേഹം ആദ്യം രാജ്യം എന്ന ആശയത്തിലേക്ക് നയിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post