ജീവിതത്തിൽ വിശ്വാസത്തിന് വളരെ വലിയ പങ്കാണുള്ളത്. ആരെയും ദ്രോഹിക്കാത്ത വിശ്വാസങ്ങൾ ആശ്വാസം പകരുന്നുണ്ടെങ്കിൽ അത് പിന്തുടരുന്നതിൽ എന്താണ് തെറ്റ്?
നമ്മുടെ വീടുകളിൽ ഉണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കുമുള്ള മൂല കാരണം വാസ്തുദോഷം ആവുമെന്നാണ് പഴമക്കാർ ചൂണ്ടിക്കാണിക്കുന്നത്. എത്ര സമ്പാദിച്ചാലും ധന നഷ്ടം, ധനം ചോർന്നു പോകുക, ഉദ്ദേശിച്ച രീതിയിൽ ധനം നേടാൻ കഴിയാതിരിയ്ക്കുക തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്.
സാമ്പത്തികനില മെച്ചപ്പെടാനും വാസ്തുപരമായ ദോഷങ്ങൾ ഒഴിവാക്കാനും നമുക്കു തന്നെ ചെയ്യാവുന്ന കാര്യങ്ങളുമുണ്ട്.അടുക്കളയിലെ ഒരു ചേരുവയായ ഉപ്പ് ഇത്തരം പല പ്രശ്‌നങ്ങൾക്കും നെഗറ്റീവ് ഊർജം കളയാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് കല്ലുപ്പ്. ഉപ്പ് കടലിൽ നിന്നും ലഭിയ്ക്കുന്ന ഒന്നാണ്. കടലിലെ വസ്തുക്കളിൽ മഹാലക്ഷ്മിയുടെ അംശമുണ്ടെന്നാണ് വിശ്വാസം. കാരണം കടലിൽ വാഴുന്ന അനന്തനിലാണ് വിഷ്ണുവിനൊപ്പം ലക്ഷ്മിയുടേയും വാസം എന്നാണ് വിശ്വാസം. അതു തന്നെയാണ് കല്ലുപ്പ് കൊണ്ട് കടം മാറാനുള്ള ഈ കർമം ചെയ്യുന്നത്.
വീട്ടിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള ഭാഗമാണല്ലോ ബാത്‌റൂം . അതിനാൽ ബാത്‌റൂമിൽ നനവു തട്ടാതെ കല്ലുപ്പ് ഒരു തടിപ്പെട്ടിയിലോ മൺപാത്രത്തിലോ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തെ തടയും.പണ്ടുകാലം മുതലേ ഊണുമേശയിൽ ഉപ്പ് വച്ചിരിക്കുന്നത് കാണാറുണ്ട്. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് എടുക്കാമെന്ന സൗകര്യത്തോടൊപ്പം ഭവനത്തിൽ ദാരിദ്ര്യം വരാതിരിക്കാനും ഇത് ഉത്തമമാണെന്ന വിശ്വാസവും ഇതിന്റെ പിന്നിൽ ഉണ്ട്
കല്ലുപ്പ് ഉപയോഗിച്ചുള്ള കർമ്മത്തിനായി കല്ലുപ്പിനൊപ്പം വയമ്പും ഒരു കഷ്ണം മഞ്ഞളും വേണം.ഇത് ചൊവ്വ, വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതിന് വേണ്ടത് ഒരു ചെറിയ ഗ്ലാസ് കുപ്പിയാണ്. നല്ല അടച്ചുറപ്പുള്ള കുപ്പിയാകണം. അൽപം വലിയ വായ് വട്ടമുള്ള കുപ്പിയാണ് വേണ്ടത്. ഇതിനൊപ്പം കല്ലുപ്പ് വേണം. പാചകത്തിന് ഉപയോഗിയ്ക്കുന്നതിൽ നിന്നും എടുക്കരുത്. പുതുതായി വാങ്ങി ഉപയോഗിയ്ക്കുക. കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി പൂജാമുറിയിൽ നിന്ന് കയ്യിൽ ഒരു പിടി കല്ലുപ്പ് എടുക്കുക. ഇത് കയ്യിൽ പിടിച്ച് മനസിൽ പ്രാർത്ഥിച്ച്, കടവും മനപ്രയാസവുമെല്ലാം മാറാൻ വിചാരിച്ച് ഈ ഗ്ലാസ് കുപ്പിയിലേക്ക് ഇടുക. മഞ്ഞൾ കയ്യിലെടുത്ത് പ്രാര്ത്ഥിച്ച് ഈ കുപ്പിയുടെ ഉപ്പിന്റെ നടുവിൽ നിൽക്കുന്ന രീതിയിൽ കുത്തി നിർത്താം.
ഇതിന് ശേഷം വയമ്പും കയ്യിലെടുത്ത് ഇതേ രീതിയിൽ പ്രാർത്ഥിയ്ക്കാം. സകലദേവതകളേയും പ്രാർത്ഥിച്ച് വയമ്പും ഇതേ രീതിയിൽ വയമ്പും കുപ്പിയിലെ കല്ലുപ്പിന്റെ നടുവിൽ കുത്തി നിർത്തുക. വയമ്പും ഉപ്പും ചേരുന്നത് ധനാകർഷണത്തിന് സഹായിക്കുമെന്നാണ് വിശ്വാസം. കുപ്പിയിൽ ബാക്കിയുള്ള സ്ഥലത്ത് ഉപ്പ് നിറച്ചുവച്ച് അടച്ചു വയ്ക്കാംആരും കാണാത്ത, വൃത്തിയുള്ള ഇടത്ത് വയ്ക്കുവാൻ ശ്രദ്ധിയ്ക്കുക.
ബിസിനസിൽ ബിസിനസിൽ ഉയർച്ചയുണ്ടാകാൻ ഒരു നുളള് ഉപ്പ് ചുവന്ന തുണിയിൽ പൊതിഞ്ഞ് ഓഫീസിലോ ധന ലാഭം വേണ്ടിടത്തോ കെട്ടിത്തൂക്കിയിടുക.
ദാരിദ്ര്യവും സാമ്പത്തിക പ്രശ്‌നങ്ങളും അകറ്റാൻ വീടും ഓഫീസോ ബിസനസ് സ്ഥാപനമോ തുടയ്ക്കുമ്പോൾ ഒരു നുളള് ഉപ്പ് വെള്ളത്തിലിട്ടു തുടയ്ക്കുക













Discussion about this post