ഫ്രാൻസിന്റെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ മാന്ത്രികവാൾ കാണാനില്ല. റോക്കമഡോർ ഗ്രാമത്തിലെ പാറക്കെട്ടുകളിലാണ് ഗ്രമത്തിലെ ഐശ്വര്യമായി വിശ്വസിച്ചിരുന്ന മാന്ത്രിക വാൾ സൂഷിച്ചിരുന്നത്. എന്നാൽ, ദുരൂഹസാഹചര്യത്തിൽ ഈ വാൾ കാണാതാവുകയായിരുന്നു.
ഫ്രഞ്ച് എക്‌സ്‌കാലിബർ എന്നാണ് ഈ വാൾ അറിയപ്പെടുന്നത്. 1300ഓളം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ഈ വാൾ ഒരു മുൻ റോമൻ ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായി റോളണ്ടുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ജൂൺ 21നും 22നും ഇടയിലണ് ഈ വാൾ നഷ്ടപ്പെട്ടിരിക്കുന്നത്.
പാറക്കൂട്ടത്തിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചാണ് വാൾ സൂക്ഷിച്ചിരുന്നത്. ഭീമാകാരമായ പാറകൾ പോലും വെട്ടി മുറിയ്ക്കാൻ ഈ വാളിന് കെൽപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. വാൾ ഈ സ്ഥലത്ത് എത്തിയതിന് ഒരു കഥയും ഇവിടെ പ്രദേശികമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് കിലോമീറ്ററുകളോളം അതിന്റെ മാന്ത്രികശക്തിയാൽ സഞ്ചരിച്ച് റോക്കമഡോർ ഗ്രാമത്തിൽ വന്ന് പതിക്കുകയായിരുന്നുവെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
തങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യമായി കണക്കാക്കിയിരുന്ന വാൾ നഷ്ടപ്പെട്ടതോടെ പ്രദേശവാസികളെല്ലാം പരിഭ്രാന്തിയിലാണ്. സംഭവത്തിൽ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാൾ മോഷ്ടിക്കപ്പെട്ടതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Discussion about this post