തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ രണ്ടാം പ്രതി സുഹൈൽ ഷാജഹാന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ആണ് കോടതി ഹർജി തള്ളിയത്. കേസിലെ മുഖ്യ പ്രതി സുഹൈൽ ഷാജഹാൻ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.
നിലവിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ആണ് ഷാജഹാൻ ഉള്ളത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഷാജനെ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴായിരുന്നു ജാമ്യ ഹർജിയിൽ വാദം കേട്ടത്. വാദം നടക്കുന്നതിനിടെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കോടതി ഇരിയ്ക്കാൻ അനുമതി നൽകുകയായിരുന്നു.
Discussion about this post