കുൽഗാം: കുൽഗാം ഏറ്റുമുട്ടലിൽ, ഒളിഞ്ഞിരുന്ന നാല് ഭീകരരെയും വകവരുത്തി സൈന്യം. മോദർഗാം ഗ്രാമത്തിൽ ഭീകരസാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ സി ആർ പി എഫ്, കരസേന, പോലീസ് എന്നിവർ അടങ്ങിയ സംയുക്ത സംഘത്തിന് നേരെ, ഒളിഞ്ഞിരുന്ന ഭീകരർ നിറയൊഴിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരെ കുടുക്കാൻ ഗ്രാമത്തിന്റെ നിയന്ത്രണം അതിവേഗം സൈന്യം ഏറ്റെടുത്തു. ഭീകരർ ഒളിഞ്ഞിരുന്ന കെട്ടിടം സൈന്യം വളഞ്ഞതോടെയാണ് ഭീകരർ വെടിയുതിർത്തത്. തുടർന്ന് പ്രത്യാക്രമണം നടത്തവെ, ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ ഭീകരർക്കെതിരെ സൈന്യം ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ മാസം ദോഡ ജില്ലയിലെ ഗാന്ദോ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വകവരുത്തിയിരുന്നു.
Discussion about this post