വാഷിംഗ്ടൺ: 999 വ്യത്യസ്തമായ പാസ്‌വേഡുകൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. ‘ഒബാമകെയർ എന്ന ഹാക്കറാണ് ആശങ്കയുയർത്തുന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘റോക്ക്‌യൂ2024’ എന്ന ഡാറ്റാബേസിലൂടെയാണ് ഹാക്കർ പാസ്‌വേഡുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഹാക്കിംഗ് ആണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. വർഷങ്ങളായി ചോർത്തിയ പാസ്‌വേഡുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ പാസ്‌വേഡുകൾ ഹാക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പാസ്‌വേഡുകളും റോക്ക്‌യൂ ഇന്റർനെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോർ പുറത്തുവിട്ടിരുക്കുന്ന ഡാറ്റാബേസ് ഇതിന്റെ തുടർച്ചയാണെന്നാണ് വിവരം.
രണ്ട് വർഷങ്ങൾക്ക് മുൻപ് റോക്ക്‌യൂ2021 എന്ന ഡാറ്റാബേസ് വഴി സോഷ്യൽ മീഡിയ പാസ്‌വേഡ് ഉൾപ്പെടെയുള്ള 8.4 ബില്യൺ പാസ്‌വേഡുകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന് ശേഷം ചോർത്തിയ പാസ്‌വേഡുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
പാസ്‌വേഡുകൾ ഇത്തരത്തിൽ ചോരുന്നത് വലിയ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുമെന്ന് ഗവേഷകർ പറയുന്നു. ബാങ്ക് അക്കൗണ്ട്, ഇ-മെയിൽ, ഇന്റസ്ട്രീയൽ സിസ്റ്റംസ്, സുരക്ഷാ ക്യാമറകൾ എന്നിവയുൾപ്പെടെ ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കാഴിയുമെന്നതാണ് ഉയരുന്ന അപകടകരമായ ആശങ്കയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ജാഗ്രത വേണമെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post