കൊല്ലം: എസ്എഫ്‌ഐ പ്രവർത്തക വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘാ പ്രകാശ് ആണ് മരിച്ചത്. കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു സംഭവം.
അനഘ ഓടിച്ചിരുന്ന സ്‌കൂട്ടർ ബസിന് പുറകിൽ ഇടിയ്ക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ. ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.













Discussion about this post