ഫാഷൻ ലോകത്ത് അതിവേഗം തന്നെ താരമായി മാറിയ ഒന്നാണ് ക്രോക്‌സ് ഫൂട്ട് വെയറുകൾ. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ഈ ചെരുപ്പുകൾ ലിംഗഭേദമന്യേ എല്ലാവരും ധരിക്കാറുണ്ട്. ഇതിന്റെ വിചിത്രമായ ഡിസൈനും ഭാരക്കുറവുമെല്ലാമാണ് നമ്മുടെ യുവതയെ ആകർഷിക്കാറുള്ളത്. മഴക്കാലത്തും വേനൽകാത്തും ഒരുപോലെ ഉപയോഗിക്കാമെന്നതും ഇത്തരം ചെരുപ്പുകളുടെ പ്രത്യേകതയാണ്. ദീർഘനാൾ ഉപയോഗിക്കാമെന്നതുംഈ ചെരുപ്പുകളെ പ്രിയപ്പെട്ടത് ആക്കുന്നു.
പുറത്തിറങ്ങി അതിവേഗം ട്രെൻഡ് ആയി മാറിയ ഈ ചെരുപ്പിന്റെ മുഖ്യ ആകർഷണം ഇതിലെ ദ്വാരങ്ങൾ ആണ്. കാൽപാദം പൊതിഞ്ഞ് നിൽക്കുന്ന ഈ ചെരുപ്പുകളിൽ 13 ദ്വാരങ്ങൾ ആണ് ഉള്ളത്. പുറകിലായി ഒരു സ്ട്രാപ്പും നൽകിയിട്ടുണ്ട്. എന്തിനാണ് ഈ ചെരുപ്പിൽ ഇത്രയും ദ്വാരങ്ങൾ നൽകിയിരിക്കുന്നത്?.
ആളുകളെ ആകർഷിക്കുക മാത്രമല്ല ഈ ചെരുപ്പുകളിൽ ദ്വാരങ്ങൾ നൽകുന്നതിലൂടെ ചെയ്യുന്നത്. മറിച്ച് കാലുകളിലേക്ക് വായു സഞ്ചാരം നൽകുകയാണ്. കാലുകളെ പൊതിഞ്ഞുള്ള ചെരുപ്പുകൾ വലിയ അസ്വസ്ഥയാണ് ഉണ്ടാക്കാറുള്ളത്. ഇത് പരിഹരിച്ച് കാല് വിയർക്കുന്നത് കുറയ്ക്കുകയാണ് ഈ ചെരുപ്പുകളിൽ ദ്വാരങ്ങൾ ഇടുന്നതിന് പിന്നിലെ കാരണം. എല്ലാ ചെരുപ്പുകളിലും 13 ദ്വാരങ്ങൾ ആണ് കാണാൻ കഴിയുക.
2002 മുതലാണ് ക്രോക്‌സ് ചെരുപ്പുകൾ വിപണിയിൽ ഇറങ്ങാൻ തുടങ്ങിയത്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൂട്‌വെയർ ബ്രാൻഡ് ആയ ക്രോക്‌സ് ഇൻക് ആണ് ഇതിന്റെ നിർമ്മാതാക്കൾ. എന്നാൽ ഇതിന് പിന്നാലെ മറ്റ് പല കമ്പനികളും ഇതേ മോഡലിൽ ചെരുപ്പുകൾ രംഗത്ത് ഇറക്കാൻ ആരംഭിച്ചു. ക്രോക്സസിന്റെ ഇത്തരം ചെരുപ്പുകൾക്ക് വിപണിയിൽ 2000 രൂപയാണ് ഏറ്റവും താഴ്ന്ന വില. എന്നാൽ ഇന്ന് 250 രൂപ മുതൽ ഇതേ മോഡലിൽ ഉള്ള മറ്റ് കമ്പനി ചെരുപ്പുകൾ ലഭ്യമാണ്. ക്രോക്സ് ഫൂട്ട് വെയർ എന്ന് തന്നെയാണ് ഈ ചെരുപ്പുകളും അറിയപ്പെടുന്നത്.
പണ്ട് കാലത്ത് ബോട്ടിലും വള്ളത്തിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി മാത്രം ആയിരുന്നു ഇത്തരം ചെരുപ്പുകൾ നിർമ്മിച്ചിരുന്നത്. ഈ തൊഴിലാളികൾക്ക് ചെരുപ്പ് നൽകുന്ന ഗുണങ്ങൾ ആണ് ഇതിന് കാരണം. ഈ ചെരുപ്പ് ഇട്ട് വെള്ളത്തിൽ ഇറങ്ങിയാൽ വഴുതി വീഴില്ല. ക്രൊക്കോഡൈൽ എന്ന പേരിൽ നിന്നാണ് ഈ ചെരുപ്പിന് ക്രോക്‌സ് എന്ന പേര് വന്നത്.













Discussion about this post