കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ നടത്തുന്ന താലിബാൻ മോഡൽ ഭീകര മർദ്ദന മുറകൾ തുടരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും എം എൽ എയുമായ മദൻ മിത്രയുടെ കൂട്ടാളി ജയന്ത സിംഗും സംഘവും നടത്തുന്ന അതിക്രൂര മർദ്ദനത്തിന്റെ ഭീകര ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.
ആക്രോശിക്കുകയും ആർത്ത് വിളിക്കുകയും ചെയ്യുന്ന പുരുഷന്മാർക്ക് നടുവിൽ, നാല് പേർ ചേർന്ന് പെൺകുട്ടിയുടെ ഇരു കൈകളിലും കാലുകളിലുമായി വലിച്ച് ഉയർത്തി കമിഴ്ത്തി വായുവിൽ നിർത്തിയിരിക്കുകയാണ്. ഈ അവസ്ഥയിൽ കുതറാൻ ശ്രമിക്കുന്ന പെൺകുട്ടിയെ, ഇരു വശങ്ങളിലുമായി നിൽക്കുന്ന ജയന്ത സിംഗും കൂട്ടാളിയും വലിയ മരക്കഷ്ണം കൊണ്ട് നിഷ്കരുണം തലങ്ങും വിലങ്ങും തല്ലുകയാണ്. പ്രാണവേദനയാൽ പുളയുന്ന പെൺകുട്ടിയുടെ ഹൃദയഭേദകമായ നിലവിളി മർദ്ദക സംഘം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ: https://x.com/eOrganiser/status/1810338486966186366
പശ്ചിമ ബംഗാളിൽ സ്ത്രീകളുടെ സുരക്ഷ അവതാളത്തിലായിരിക്കുകയാണ് എന്ന ബിജെപി ആരോപണം നിലനിൽക്കവെയാണ് പുതിയ സംഭവം. സാമൂഹിക മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്ന വീഡിയോ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെക്കുന്നത്.
ഒരു പെൺകുട്ടിയാണ് ഈ വിധം മൃഗീയ മർദ്ദനത്തിന് ഇരയാക്കപ്പെടുന്നത്. സംഭവസ്ഥലം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ട മമത സർക്കാർ, സ്വന്തം പാർട്ടി ഗുണ്ടകൾക്ക് വേട്ടയാടാൻ അവരെ വിട്ട് നൽകിയിരിക്കുകയാണെന്നും ചിലർ കമന്റ് ചെയ്യുന്നു.
ഇത് താലിബാനോ പാകിസ്താനോ അല്ല, ഇത് മൃഗീയമായ ആൾക്കൂട്ട വിചാരണയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ച മമതയുടെ ബംഗാളാണ് എന്ന് ഒരാൾ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നു. മഹുവ മൊയിത്രയ്ക്കും സാഗരിക ഘോഷിനും ഇതിൽ എന്താണ് പറയാനുള്ളത് എന്നും അയാൾ ചോദിക്കുന്നു. സംഭവസ്ഥലം സന്ദർശിക്കാൻ രാഹുൽ ഗാന്ധി പ്രിയങ്കയെയും കൂട്ടി വരുമോ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ്, ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിച്ച് തൃണമൂൽ എം എൽ എ ഹമീദുർ റഹ്മാനും കൂട്ടാളി താജിമുളും ചേർന്ന് യുവതിയെയും സുഹൃത്തിനെയും പരസ്യമായി നടുറോഡിലിട്ട് മർദ്ദിച്ചത്. ഇസ്ലാമിക രാജ്യത്ത് ഇതൊക്കെ പതിവാണ് എന്നായിരുന്നു വിമർശനങ്ങളോടുള്ള ഇവരുടെ പ്രതികരണം.
Discussion about this post