എറണാകുളം: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. അഖിൽ അക്കിനേനി നായകനായ ഏജന്റ് ആണ് ഒടിടിയിൽ എത്തുന്നത്. മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയം ആയിരുന്നു.
കഴിഞ്ഞ വർഷം ആയിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുൾപ്പെടെ വൻ താരനിരയുള്ളതിനാൽ ചിത്രം വൻ ബോക്‌സ് ഓഫീസ് ഹിറ്റ് ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചിത്രം വൻ പരാജയം ആകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം തന്നെ ഒടിടിയിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചു.എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് ഇതും മുടങ്ങുകയായിരുന്നു.
ഈ മാസം കഴിയുന്നതിന് മുൻപ് തന്നെ ചിത്രം ഒടിയിൽ റിലീസ് ചെയ്യും. ഒസോണി ലൈവിലൂടെയാണ് ചിത്രം ഇറങ്ങുക എന്നാണ് വിവരം. സോണി ലൈവാണ് സിനിമയുടെ പോസ്റ്റ് തിയറ്ററിക്കൽ റൈറ്റ്‌സ് നേടിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പ്രമുഖ സംവിധായകൻ സുന്ദർ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. പാൻ ഇന്ത്യൻ ചിത്രം എന്ന നിലയ്ക്കായിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. റോ ചീഫ് കേണൽ മേജർ മഹാദേവൻ എന്ന കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് അഖിൽ അക്കിനേനി അവതരിപ്പിച്ചത്. അതേസമയം ഏജന്റിന്റെ ഹിന്ദി പതിപ്പ് ടെലിവിഷൻ പ്രീമിയറിന് തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
Discussion about this post