വിയന്ന: ഓസ്ട്രിയൻ ചാൻസിലർ കാൾ നെഹാമ്മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയന്നയിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദർശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രിയ്ക്ക് കാൾ നെഹാമ്മർ സ്വാഗതമരുളി.
ചാൻസിലറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രധാനമന്ത്രി എക്‌സിലൂടെയാണ് അറിയിച്ചത്. ചാൻസിലർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിയന്നയിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പ ആയിരുന്നു അധികൃതർ നൽകിയത്. ഇതിൽ നന്ദി പറയുന്നതായി പ്രധാനമന്ത്രി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ആഗോളനന്മയ്ക്കായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാഹനമിറങ്ങിയ മോദിയെ വാരിപ്പുണർന്ന് കൊണ്ടായിരുന്നു ചാൻസിലർ സ്വാഗതം ചെയ്തത്. ശേഷം മോദിയ്‌ക്കൊപ്പം അദ്ദേഹം സെൽഫിയും എടുത്തു. ഇരു നേതാക്കളും ചേർന്ന് തന്ത്രപ്രധാനമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തിയത്. വിമാനമിറങ്ങിയ അദ്ദേഹത്തെ ഓസ്ട്രിയൻ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തുന്നത്.
Discussion about this post