തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐഎംഎ അദ്ധ്യക്ഷൻ ഡോ സുൽഫി നൂഹ്. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. ഒരൽപ്പം ശ്രദ്ധ തെറ്റിയാൽ ജീവൻ പോലും അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോളറ എന്ന രോഗം എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണെന്ന് സുൽഫി നൂഹ് പറഞ്ഞു. എന്നാൽ ഒന്ന് പിഴച്ചാൽ മരണം സംഭവിക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം റീ ഹൈഡ്രേഷൻ ആരംഭിക്കണം. എത്രയും വേഗം ആശുപത്രിയിൽ എത്തി ചികിത്സ തേടണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോളറ സിമ്പിൾ, ജാവ പോലെ , പക്ഷേ ?
കോളറ ചികിത്സ വളരെ സിമ്പിളാണ്.
പക്ഷേ
ഒരല്പം ശ്രദ്ധ തെറ്റിയാൽ ജീവൻ കൊണ്ടുപോകും.
ചികിത്സിക്കാൻ വളരെ എളുപ്പവും ചികിത്സിച്ചില്ലെങ്കിൽ മരണം തന്നെ സംഭവിക്കുവാനും സാധ്യതയുള്ളത്.
തുടർച്ചയായ വയറിളക്കം , (റൈസ് വാട്ടർ സ്റ്റൂൾസ് അതായത് കഞ്ഞിവെള്ളം പോലെയുള്ള വയറിളക്കം)
കൂടെ ശർദിൽ
ക്ഷീണം, തളർച്ച
ഇവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഓറൽ റീഹൈഡ്രേഷൻ ആരംഭിക്കുക.
അതും സിമ്പിൾ.
ഒരു ലിറ്റർ വെള്ളം
6 സ്പൂൺ പഞ്ചസാര
അര സ്പൂൺ സോൾട്ട്
ഇത് ചേർത്ത ലായനി ഉടൻ ഉണ്ടാക്കി ഇടയ്ക്കിടെ കുടിച്ചു കൊണ്ടിരിക്കുക
ഓറൽ റീഹൈഡ്രേഷൻ പാക്കറ്റ് ലഭ്യമാകുന്നത് വരെ അത് തുടരണം
എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തുക
ശക്തമായ വയറിളക്കം, ശർദിൽ തുടരുന്നവർക്ക്, നിർജലനീകരണം ഉണ്ടാകുന്നവർക്ക് ഡ്രിപ്പുകൾ നൽകേണ്ടിവരും.
മറ്റു മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി.
വരാതിരിക്കാനുള്ള മുൻകരുതലും സിമ്പിൾ!
തിളപ്പിച്ചാറ്റിയ വെള്ളം നിർബന്ധമായും ഉപയോഗിക്കുക കുടിക്കുന്നതിന് മാത്രമല്ല പാചകം ചെയ്യുന്നതിനും.
വാഷ് റൂമിൽ പോയാൽ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക
ഭക്ഷണം പാചകം ചെയ്താൽ ഉടൻതന്നെ കഴിക്കുക .
വളരെ ശുചിയായ സ്ഥലങ്ങളിൽ മാത്രം പാചകം ചെയ്യുവാനും ആഹാരം കഴിക്കുവാനും പ്രത്യേകം ശ്രദ്ധ വേണം.
കോളറ സിമ്പിളാണ്.
പക്ഷേ?
Discussion about this post