തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേയ്ക്ക്. കപ്പൽ ശ്രീലങ്കൻ തീരം വിട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ എംഎസ്‌സിയുടെ മർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്തേയ്ക്ക് എത്തുന്നത്.
221.1 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് ഇന്ത്യയിലേക്ക് ഉള്ളത്. നിലവിൽ 16 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിക്കുന്നത്. നാളെ രാവിലെയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പൽ എത്തിച്ചേരും. രാവിലെ 9.15 നാണ് ബെർത്തിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഔട്ടർ ഏരിയയിൽവച്ച് കപ്പൽ തുറമുഖ പൈലറ്റിനെ ആവശ്യപ്പെടും. ഇതിന് ശേഷമാകും ബർത്തിംഗ് നടക്കുക. വെള്ളിയാഴ്ചയാണ് സാൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്.
വിപുലമായ പരിപാടികളാണ് സ്വീകരണ പരിപാടിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം കണ്ടെയ്‌നറുകൾ തുറമുഖത്ത് ഇറക്കും. 10 ലക്ഷം കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കുന്നത്. ഇതിന് ശേഷം സാൻ ഫെർണാണ്ടോ കൊളംബോയിലേക്ക് മടങ്ങും.
Discussion about this post