ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പുത്തൻ ഫോൺ എടുക്കുന്നത് ഇഎംഐയിൽ കൂടിയാണ്. എന്നാൽ നമ്മൾ പലരും ഒന്നും നോക്കാതെയാണ് സ്മാർട്ട്‌ഫോണുകൾ ഇഎംഐയിൽ എടുക്കുന്നത്. ഇഎംഐ സ്‌കീമിൽ ഫോൺ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്.
1 നിരവധി ഷോപ്പുകൾ ഇഎംഐ ഫിനാൻസിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മികച്ചത് ഏതാണ് എന്ന് കണ്ടെത്തണം.ഒരു ലോണിനെക്കുറിച്ച് തീരുമാനിക്കുന്നതിന് മുൻപ് വിവിധ ഷോപ്പുകളെയും വായ്പാ ദാതാക്കളെയും സമീപിച്ച് പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ്, മറ്റ് നിബന്ധനകൾ എന്നിവ താരതമ്യം ചെയ്യുന്നത് നല്ലതാണ്.
2 ലോൺ എടുക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അവരവരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച്. ഇത് അനുസരിച്ചായിരിക്കണം ലോണിനെ കുറിച്ച് ചിന്തിക്കാവൂ.
3 ഏതെങ്കിലും വായ്പാ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ക്ലോസുകൾ ശ്രദ്ധാപൂർവ്വം വായിച്ചു ഉറപ്പാക്കണം. പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, ബാധകമായേക്കാവുന്ന മറ്റേതെങ്കിലും നിരക്കുകൾ എന്നിവ മനസ്സിലാക്കുക. നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക.
4 പരമാവധി ലോൺ കാലാവധി കുറയ്ക്കാൻ ശ്രമിക്കുക. കാലാവധി നീട്ടാനുള്ള സൗകര്യം ഉണ്ടെങ്കിലും അത് കൂടുതൽ പലിശ നമ്മളിൽ നിന്ന് ഈടാക്കും .
5ഇൻഷൂറൻസ് എടുക്കുക . പണം നൽകുന്നതിനിടയിൽ ഫോൺ കേടാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താലും ലോൺ അടയ്ക്കുന്നത് മുടക്കാൻ സാധിക്കില്ല. ഈ അപ്രതീക്ഷിത ചെലവുകളിൽ നിന്ന് പരിരക്ഷ ഉറപ്പാക്കാൻ ഫോൺ ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്.
Discussion about this post