കോഴിക്കോട്: എംഎൽഎ കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇസ്ലാമിക രാഷ്ട്രവാദം എതിർക്കപ്പെടണമെന്ന പരാമർശത്തിലാണ് ശൈലജയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. ശൈലജയുടേത് വർഗ്ഗീയ പരാമർശം ആണെന്നാണ് ഉയരുന്ന വിമർശനം.
ഇന്ത്യയിൽ ആരും മുസ്ലീം രാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. ഹിന്ദുക്കൾ മാത്രമാണ് ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുന്നത് എന്നും ഇവർ പറഞ്ഞുവയ്ക്കുന്നു. കേരളത്തിൽ ആർക്കും മതരാഷ്ട്രം വേണ്ട. ഇതുവരെ മുസ്ലീം രാഷ്ട്രം വേണമെന്ന് ആരും പറഞ്ഞിട്ടില്ല. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന അടവാണ് ശൈലജ പ്രയോഗിച്ചിരിക്കുന്നത് എന്നും വിമർശനം ഉയരുന്നുണ്ട്.
ശൈലജയെ പരസ്യമായി അശ്ലീലം പറയുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. ശൈലജയെ ചിലർ കള്ളിയെന്ന് വിളിക്കുകയും ചെയ്തു. ഹിന്ദു സഖാവായി ഹിന്ദുക്കൾക്ക് വേണ്ടി നിലകൊള്ളേണ്ടെന്നും ചിലർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നിയമസഭയിൽ ആയിരുന്നു ശൈലജയുടെ പരാമർശം. വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ വലിയ വർഗ്ഗീയ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ശൈലജയുടെ പരാമർശം. മുസ്ലീം ലീഗിനെ വർഗ്ഗീയ പാർട്ടിയായി കരുതുന്നില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗ്ഗീയത എതിർക്കപ്പെടുമ്പോൾ ന്യൂനപക്ഷത്തിന്റെ വർഗ്ഗീയതയും എതിർക്കപ്പെടേണ്ടത് ആണ്. അതിന് തങ്ങൾ തയ്യാറാണ്. ഹൈന്ദവ രാഷ്ട്രവാദത്തെ എതിർക്കുമ്പോൾ മുസ്ലീം രാഷ്ട്രവാദത്തെ എതിർക്കാൻ നമുക്ക് കഴിയേണ്ടെയെന്നുമായിരുന്നു ശൈലജ പറഞ്ഞത്.
Discussion about this post