കൊച്ചി: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷണം. ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക നിരീക്ഷണം ഉണ്ടായത്.
താനുമായി ലിവിങ് റിലേഷനിലായിരുന്ന പിന്നീട് പിണങ്ങുകയും പരാതിയുമായി പോലീസിനെ സമീപിച്ചെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരൻറെ ആവശ്യം
Discussion about this post