നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് നമ്മുടെ വീട്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്ന ഏതൊരാൾക്കും സ്വ്ന്തമായൊരു വീട് സ്വപ്‌നമായിരിക്കും. വീട് മോടികൂട്ടുന്നതും സന്തോഷത്തിന്റെ ഭാഗം തന്നെ. ഇങ്ങനെ വീട് നിർമ്മിക്കുമ്പോഴും മോടി കൂട്ടുമ്പോഴും പലരും പലപ്പോഴും വാസ്തു മറന്ന് പോകാറുണ്ട്.
ഇന്ന് വീട് നിർമ്മിക്കുമ്പോൾ വാസ്തുവിനേക്കാൾ സൗകര്യവും ഭംഗിയുമാണ് യുവാക്കൾ ശ്രദ്ധിക്കുന്നത്. എന്നാൽ എല്ലാം അവഗണിച്ചാൽ വിപീതഫലമാകുമെന്ന് വാസ്തുവിദഗ്ധർ പറയുന്നു. അധികമാരും ഗൗനിക്കാത്ത ഒരു കാര്യമാണ് വീടിന്റെ പടികളുടെ എണ്ണം. നമ്മുടെ വീടുകളിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ പ്രധാനപങ്കുവഹിക്കുന്നതാണ് പടികൾ. അതിനാൽ വീടിന്റെ പ്രധാന വാതിലേക്കുള്ള പടികളുടെ എണ്ണത്തിന് വലിയ പ്രധാന്യമുണ്ടെന്നറിയാമോ?
വാസ്തു ശാസ്ത്ര വിധി പ്രകാരം പടികളുടെ എണ്ണം ഇപ്പോഴും ഇരട്ട സഖ്യ ആയിരിക്കണം. ഗൃഹത്തിന്റെ ഭൂമിയിൽ നിന്ന് തറ ഉയരത്തിന്റെ മധ്യത്തിൽ തടസമായി പടി വരാതിരിക്കാനാണ് ഇരട്ട സഖ്യആയിരിക്കണമെന്ന് പറയുന്നത്. ലാഭം, നഷ്ടം,ലാഭം എന്ന് എണ്ണി പടികളെ നിരീക്ഷിക്കുക. ഉദാഹരണം ആദ്യ പടി ലാഭവും, രണ്ടാം പടി നഷ്ടവും പിന്നീട് തറയിലേക്ക് ലാഭവുമായി കണക്കാക്കുന്നു. വീട്ടിലേക്കുള്ള പടികൾ ഒരിക്കലും ഒറ്റ സംഖ്യയിൽ അവസാനിക്കരുത്. ഒറ്റ സംഖ്യയിലുള്ള പടികൾ വീടിന് ദോഷകരമാണ്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കാരണമാകും.
അത് പോലെ തന്നെ പടികൾക്ക് താഴെ ടോയ്‌ലറ്റ് ഡിസ്പോസൽ ഡ്രെയിനേജ്, പൈപ്പ്ലൈൻ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. അവ നെഗറ്റീവ് എനർജികൾ സൃഷ്ടിക്കുന്നു.സ്റ്റെയർകേസിന് തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളാണ് ഉത്തമം. ഇവ വടക്ക് കിഴക്ക് ഭാഗത്താവാതിരിക്കാൻ ശ്രദ്ധിക്കണം. പടികൾ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടോ വടക്ക് നിന്ന് തെക്കോട്ടോ ആയിരിക്കണം. പടികൾ ഒറ്റ സംഖ്യയിൽ അവസാനിക്കണം. ഇങ്ങനെയാണെങ്കിൽ വലത് കാൽ വച്ച് കയറുന്ന ഒരാൾക്ക് മുകളിലെത്തുമ്പോഴും വലതുകാൽ വച്ച് തന്നെ പ്രവേശിക്കാൻ സാധിക്കുമെന്നും വാസ്തു പറയുന്നു.
തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കിൽ വീട്ടിലേക്കു കയറേണ്ടത് കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ വേണം. തെക്കോട്ടു കയറുന്നതും തെക്കോട്ടിറങ്ങുന്നതും ശരിയല്ല എന്നാണ് ശാസ്ത്രം. തെക്കുവശത്തോ വടക്കുവശത്തോ പടികൾ വച്ചാൽ ഇതിലേതെങ്കിലും ഒന്ന് വേണ്ടി വരും. അതുകൊണ്ട് പൊതുവേ പടികൾ കിഴക്കോട്ടോ പടിഞ്ഞാട്ടോ വയ്ക്കുന്നതാണ് നല്ലത്. തെക്കോട്ട് വാതിൽ വയ്ക്കുന്നതു കൊണ്ടു വിരോധമില്ല. സിറ്റൗട്ടിലുള്ള പടി കയറുന്നത് കിഴക്കുനിന്നോ പടി?ഞ്ഞാറു നിന്നോ ആകുന്നതാണ് അഭികാമ്യം
ഇരുനില വീടുകൾ പണിയുമ്പോൾ ബാൽക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് പുറമെ സ്റ്റെയർകേസ് നിർമ്മിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതാണ്. ബാൽക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം. ബാൽക്കണി തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് വശത്താണെങ്കിൽ അത് അശുഭകരമാണ്. അത് ഗ്ലാസോ സ്‌ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം. മാത്രമല്ല, വീടിന്റെ മേൽക്കൂരയുടെ കാര്യത്തിലും വാസ്തു പരിഗണിക്കണം. ബാൽക്കണിക്ക് മുകളിലായി വരുന്ന മേൽക്കൂര വീടിൻറെ പ്രധാന മേൽക്കൂരയിൽ നിന്നും താഴ്ത്തി വേണം പണിയാൻ.
വരാന്തകൾ ഉള്ള വീടാണ് പണിയുന്നതെങ്കിൽ ്രവരാന്തയുടെ മേൽക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയിൽ നിർമ്മിക്കുന്നത് ഉത്തമമാണ്. വരാന്തയോട് അടുത്ത ഭാഗങ്ങളിൽ സ്റ്റെയർകേസ് വേണ്ട.തെക്ക്, തെക്ക്പടിഞ്ഞാറ് ദിക്കുകളാണ് സ്റ്റെയർകേസിന് ഉത്തമം.സ്റ്റെയർകേസ് നിർമ്മിക്കുമ്പോൾ പടികൾ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കുന്നതാണ് ഉത്തമം.
Discussion about this post