കണ്ണൂർ: കുടിയാന്മലയിൽ രാജവെമ്പാലയുടെ മുട്ടകൾ അടവച്ച് വിരിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥൻ. ബക്കളം സ്വദേശി ഷാജി ബക്കളം ആണ് 16 പാമ്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചത്. അധികം വൈകാതെ കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് ഷാജി പറഞ്ഞു.
കൊക്കോതോട്ടത്തിൽ നിന്നായിരുന്നു ഷാജിയ്ക്ക് രാജവെമ്പാലയുടെ മുട്ടകൾ ലഭിച്ചത്. തള്ളപ്പാമ്പ് ഉപേക്ഷിച്ച 31 മുട്ടകൾ ആയിരുന്നു ഷാജി വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഇതിനെ പ്ലാസ്റ്റിക് കൊട്ടയിൽ അടവയ്ക്കുകയായിരുന്നു. ഈ വേളയിൽ മുട്ടകൾക്ക് ഷാജി പരിചരണം നൽകുകയും ചെയ്തു. ഇതിൽ 16 എണ്ണമാണ് ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞത്.
ബാക്കിയുള്ള മുട്ടകളെ നിരീക്ഷിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ഇവയും വിരിയുമെന്നാണ് കരുതുന്നത്. പാമ്പിൻ കുഞ്ഞുങ്ങൾ വിരഞ്ഞതിൽ അതിയായ സന്തോഷത്തിലാണ് ഷാജി. അതേസമയം ഷാജിയ്ക്ക് സന്തോഷം ഉണ്ടെങ്കിലും വലിയ ഭീതിയിലാണ് അയൽവീട്ടുകാർ കഴിയുന്നത്. സംഭവത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ ഷാജിയ്‌ക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.
Discussion about this post