ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തരെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ച പ്രമുഖ യൂട്യൂബർക്കെതിരെ വിമർശനം. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർകൂടിയായ ടിടിഎഫ് വാസനെതിരെയാണ് വിമർശനം ഉയരുന്നത്. ക്ഷേത്രത്തിൽ എത്തിയ വിശ്വാസികളെ യൂട്യൂബർ അധിക്ഷേപിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.
തിരുപ്പതി ക്ഷേത്രത്തിൽ വെങ്കടേശ്വരനെ ദർശിക്കാൻ സാധാരണക്കാർക്കാരുടെ ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് നേരെയായിരുന്നു വാസന്റെ പരിഹാസം. ഇയാളും സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ടിരിക്കുന്ന ഗെയ്റ്റ് തുറക്കാൻ പോകുന്നത് പോലെ അഭിനയിക്കുകയായിരുന്നു. ദർശനത്തിന് സമയമായെന്ന രീതിയിൽ ഭക്തർ മന്ത്രങ്ങൾ ഉരുവിട്ടു. ഇത് കണ്ട് വാസനും സുഹൃത്തുക്കളും ചിരിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭക്തരിൽ ചിലർ ദർശനം വേണ്ടെന്നുവച്ച് മടങ്ങി.
ഇതിന്റെ വീഡിയോ ഇയാൾ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ആരംഭിച്ചത്. സംഭവ സമയം ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഇതോടെ ടിടിഎഫ് വാസനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനവും രംഗത്ത് എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള യൂട്യൂബർ ആണ് വാസൻ. ബൈക്ക് സ്റ്റണ്ടുകളുടെ ദൃശ്യങ്ങൾ ആണ് ഇയാൾ പ്രധാനമായും ചാനനിൽ പങ്കുവയ്ക്കാറുള്ളത്. ഗതാഗത നിയമ ലംഘനം നടത്തിയതിനെ തുടർന്ന് വാസവന്റെ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
Discussion about this post