തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിന്റെ പുതിയ ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല സ്വപ്‌നം യാഥാർത്ഥ്യമായെന്ാനണ് അദ്ദേഹം പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
വഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്നു. സാമ്പത്തിക ശക്തിയുടെ ചാലകങ്ങളാണ് തുറമുഖങ്ങൾ. അന്താരാഷ്ട്ര ലോബികൾക്കതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖന്നെും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞത്തിന്റെ ഓപ്പറേഷൻ ഇന്ന് തന്നെ ആരംഭിക്കും. വൈകാതെ തന്നെ തുറമുഖം പൂർണസജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post