ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം അനുവദിത്ത് സുപ്രീംകോടതി. ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ നൽകിയ ഹർജിപരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജിയിൽ വാദം കേട്ടിരുന്നു. തുടർന്നു വിധിപറയാനായി മാറ്റുകയായിരുന്നു.
അതേസമയം കെജ്രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ജൂലൈ 15ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസിൽ കെജ്രിവാൾ മറുപടി സത്യവാങ് മൂലം നൽകിയിരുന്നു.
2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ ഡൽഹി അഴിമതിക്കേസിൽ 2024 മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Discussion about this post