കൊൽക്കത്ത: മുസ്ലീങ്ങളായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊൽക്കത്ത മേയർ ഫിർഹാസ് ഹക്കിം.മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ഇയാൾ പറയുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് തന്നെ തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കൂവെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു
മുസ്ലീം അല്ലാത്തവരെക്കൂടി ഇസ്ലാം മതത്തിലേക്ക് എത്തിക്കുന്നത് അല്ലാഹുവിനെ സന്തോഷിപ്പിക്കും എന്നായിരുന്നു ഫിര്‍ഹാദ് ഹക്കീം പറഞ്ഞിരുന്നു. ജൂലൈ 3ന് നടന്ന അഖിലേന്ത്യ ഖുറാന്‍ മത്സരവേദിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയായ ഫിര്‍ഹാദിന്റെ വിവാദ പരാമര്‍ശം. ’’ മുസ്ലീമായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാര്‍. അവരെ ഇസ്ലാമിലേക്ക് അടുപ്പിക്കണം. അമുസ്ലീങ്ങള്‍ക്കിടയില്‍ ഇസ്ലാം മതംപ്രചരിപ്പിക്കണം,’’ എന്നായിരുന്നു മേയറുടെ പ്രസ്താവന.
ഞാനൊരു മതേതരവാദിയാണ്. എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ബിജെപിയുടെ വിമര്‍ശനങ്ങളെ ഞാന്‍ വകവെയ്ക്കുന്നില്ല. അവര്‍ക്ക് കഴിയുമെങ്കില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് എനിക്കെതിരെ മത്സരത്തിനിറങ്ങട്ടെ. എന്നെ തോല്‍പ്പിച്ചാല്‍ അന്ന് ഞാന്‍ രാഷ്ട്രീയം വിടും,’’ ഫിര്‍ഹാദ് ഹക്കീം എന്ന് വിശദീകരണമെന്നോണം പറഞ്ഞു.
Discussion about this post