ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇന്ന് രാവിലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസി മേഖലയിലായിരുന്നു ആക്രമണം. ഹമാസിന്റെ സൈനിക വിഭാഗമായ അൽ - ഖാസം ബ്രിഗേഡിന്റെ മേധാവി മുഹമ്മദ് ദെയ്ഫ് ഇവിടെ ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ അറിയിച്ചു
ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായാണ് ഇയാൾ അറിയപ്പെടുന്നത്. ഇയാളെ ഇല്ലായ്മ ചെയ്യുവാനാണ് ഗാസയിൽ കനത്ത വ്യോമാക്രമണം ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് നടത്തിയത് . നിലവിൽ 7 വധ ശ്രമങ്ങളിൽ നിന്നുമാണ് ഇയാൾ രക്ഷപെട്ടിട്ടുള്ളത്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും ആ ലക്ഷ്യം നിറവേറുന്നതിൽ നിന്നും പിന്നോട്ട് പോവുകയില്ലെന്ന് ഐ ഡി എഫ് വ്യക്തമാക്കുന്നുണ്ട്.
ബോംബ് നിർമ്മാണ വിദഗ്ദ്ധനായ ഇയാൾ നിരവധി ഇസ്രയേലികളെ ചാവേർ ആക്രമണങ്ങളിൽ കൊലപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് . ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫാ സലാമേഹ് കൊല്ലപ്പെട്ടു.
Discussion about this post