കൽപറ്റ: മഴ ശക്തമായതിനെത്തുടർന്ന് വയനാട് ജില്ലയിൽ കൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്‌ടർ . ഇതോടെ സംസ്ഥാനത്ത് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകൾ ഏഴായി. കണ്ണൂർ, കോഴിക്കോട്,തൃശൂർ,മലപ്പുറം, എറണാകുളം,കാസർകോട് ജില്ലകൾക്കും മാഹിയിലും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും മഴ ശക്തമായതിനാൽ അവധി നൽകിയത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . കടൽ കൂടുതൽ പ്രക്ഷുബ്ധമാകാമെന്നും ഉയർന്ന തിരമാലകൾ അടിക്കുവാനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു . കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ 16-07-2024 ന് രാവിലെ 08.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 11.30 മുതൽ 16-07-2024 ന് രാത്രി 11.30 വരെ 2.6 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ തന്നെ ഈ സമയത്ത് കടൽത്തീരത്ത് പോകാതിരിക്കാൻ പൊതുജനങ്ങളും മത്സ്യ ബന്ധനത്തിനു പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post