തിരുവനന്തപുരം :രോഗി ലിഫ്റ്റിൽ രണ്ട് ദിവസം കുടുങ്ങി കിടന്ന സംഭവത്തിൽ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ , ഡ്യൂട്ടി സാർജൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ലിഫ്റ്റിൽ കുടുങ്ങിയ ശേഷം പലതവണ വിളിച്ചിട്ടും ആരും വന്നില്ലെന്നും നിരന്തരം അലാം ബട്ടൺ അമർത്തിയിട്ടും ആരും അന്വേഷിച്ചില്ലെന്നും രവീന്ദ്രൻ നായർ പറഞ്ഞു. ഇപ്പോൾ രവീന്ദ്രൻ തിരുമല രവി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വൈകിയിതിനാൽ നൈറ്റ് ഡ്യൂട്ടിക്ക് കയറിക്കാണുമെന്നാണ് വീട്ടുകാർ വിചാരിച്ചത്. അതേസമയം കേടായ ലിഫ്റ്റിൽ ആരെങ്കിലും കുടുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയില്ല എന്ന് രോഗികൾ പറഞ്ഞു.
Discussion about this post