വാഷിംഗ്ടൺ :റഷ്യ -യുക്രെയൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎസ്. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുള്ളതാണ്. ഈ ബന്ധം ഉപയോഗിച്ച് റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയോട് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോ സന്ദർച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മില്ലറുടെ പ്രസ്താവന. ഇന്ത്യ തന്റെ രാജ്യത്തിന്റെ പ്രധാന പങ്കാളിയാണെന്നും ഇന്ത്യയ്ക്ക് റഷ്യയുമായി ദീർഘകാല ബന്ധമുണ്ട് എന്നും മില്ലർ കൂട്ടിച്ചേർത്തു.
‘ഈ സംഘർഷനത്തിന് ശാശ്വതമായ സമാധാനം വേണം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെ ബഹുമാനിക്കാനും യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കാണമെന്നും ‘ വ്ളാഡിമിർ പുടിനോട് പറയണം എന്നും മാത്യു മില്ലർ പറഞ്ഞു.
അതേസമയം മോദിയും പുടിനും യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടത്തിയിരുന്നു. ഇന്ത്യ എപ്പോഴും സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ യുദ്ധത്തിന് എതിരാണെന്ന നിലപാട് പ്രധാനമന്ത്രി റഷ്യയോട് ആവർത്തിച്ചിരുന്നു.
റഷ്യയോട് ആവർത്തിച്ചിരുന്നു. യുക്രെയ്‌നിലെ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധക്കളത്തിൽ ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല എന്നും മോദി പറഞ്ഞിരുന്നു.
Discussion about this post