ന്യൂഡൽഹി: എഡ്യു ടെക് ഭീമനായ ബൈജൂസിനെതിരെ പാപ്പരത്വ നടപടികൾ ആവശ്യപ്പെട്ട് ബിസിസിഐ സമർപ്പിച്ച ഹർജി അംഗീകരിച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്‌റെ (എൻസിഎൽടി) ബംഗളൂരു ബെഞ്ച്.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‌റെ സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്‌റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കണമെന്നാണ് ബിസിസിഐ തീരുമാനം.
ബൈജുവിന്‌റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 160 കോടി രൂപ കുടിശിക വരുത്തിയതിന് കഴിഞ്ഞ വർഷം സെപ്തംബറിൽ ബിസിസിഐ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ചിൽ അപേക്ഷ നൽകിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‌റെ ജെഴ്‌സിയുടെ സ്‌പോൺസർഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കേസ്.പാപ്പരത്വ പ്രശ്‌നം പരിഹരിക്കാൻ ബിസിസിഐയുമായി ചർച്ച നടത്തുകയാണെന്ന് എഡ്യു ടെക് സ്ഥാപനം അറിയിച്ചു.
Discussion about this post