പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ കീഴടക്കുകയാണ് വാട്‌സ്ആപ്പ്. എത്ര എത്ര ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അടിപൊളി ഫീച്ചർ അവതരിപ്പിച്ചിരിക്കുയാണ് വാട്‌സ്ആപ്പ്.
പ്രധാനപ്പെട്ട കോൺടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്സുകളായി സെലക്ട് ചെയ്ത് വെക്കാനാവുന്ന സംവിധാനമാണിത്. ഇതിനുള്ള സംവിധാനം വാട്‌സ്ആപ്പ് ഒരുക്കി കഴിഞ്ഞു. സ്ഥിരമായി മെസേജ് അയക്കുകയോ കോൾ ചെയ്യുകയോ ചെയ്യുന്ന കോൺടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങൾക്ക് കണ്ടെത്താനാകും.
ഇപ്പോൾ തന്നെ പല ഫോണുകളിലും വാട്സ്ആപ്പ് ആപ്ലിക്കേഷനിൽ ഫേവറൈറ്റ്‌സ് എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നാണ് സൂചന. ഇനി മുതൽ മെസേജ് അയക്കാനോ വിളിക്കാനോ ഉള്ളയാളെ കണ്ടുപിടിക്കാനായി സെർച്ച് ചെയ്ത് ഇനി സമയം പാഴാക്കേണ്ടതില്ല.
ഇനി ഇത് എങ്ങനെ ഫേവറൈറ്റ്സ് ആക്കാം എന്ന് നോക്കാം
*വാട്സ്ആപ്പ് തുറന്ന് ചാറ്റ് സ്‌ക്രീനിലെ ഫേവറൈറ്റ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്തതിന് ശേഷം ചേർക്കേണ്ട കോൺടാക്റ്റുകളും ഗ്രൂപ്പുകളും സെലക്ട് ചെയ്യുക.
* സമാനമായി കോൾസ് ടാബിൽ കയറി ആഡ് ഫേവറൈറ്റ്‌സ് തിരഞ്ഞെടുത്ത് കോൺടാക്റ്റുകളും ഗ്രൂപ്പുകളും തെരഞ്ഞെടുക്കുകയുമാകാം.
*ഇതല്ലെങ്കിൽ സെറ്റിംഗ്സിൽ കയറി ഫേവറൈറ്റ്സ് ഓപ്ഷൻ എടുത്ത് കോൺടാക്റ്റുകളും ഗ്രൂപ്പുകളും ആഡ് ചെയ്യുകയുമാകാം.
* ഇങ്ങനെ ആഡ് ചെയ്യുന്ന ഫേവറൈറ്റുകളുടെ പട്ടിക പിന്നീട് നിങ്ങൾക്ക് പുനഃക്രമീകരിക്കാനും സാധിക്കും.
Discussion about this post