ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചു. ലാസ് വേഗസ് സന്ദർശനത്തിനിടെ നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ബൈഡനെ നിരീക്ഷണത്തിൽ പാർപ്പിച്ചു.
വെറ്റ് ഹൗസ് സെക്രട്ടറി കരെയ്ൻ ജീൻ പിയറിയാണ് രോഗവിവരം പുറത്തറിയിച്ചത്. കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമേ ഇപ്പോൾ പ്രകടമാകുന്നുള്ളുവെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ െൈവറ്റ് ഹൗസിലാണ് 81 കാരനായ ജോ ബൈഡൻ നിരീക്ഷണത്തിൽ കഴിയുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം ലാസ് വേഗസിൽ എത്തിയത്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം പങ്കെടുക്കാനിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ബൈഡൻ ഔദ്യോഗിക ചുമതല നിർവ്വഹിക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Discussion about this post