എറണാകുളം : എറണാകുളത്ത് മാവോയിസ്റ്റ് ബന്ധമുള്ളയാളെ പിടികൂടി. വയനാട് സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അരീക്കോടുള്ള ഭീകരവിരുദ്ധ സേനാംഗങ്ങളാണ് മനോജിനെ പിടികൂടിയത്.
ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ വാൻഡഡ് ലിസ്റ്റിൽ ഉള്ള ആളാണ് മനോജ്. ഇയാൾ 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റ് പ്രവർകത്തകരുടെ ഇടയിലെ ഒരു സന്ദേശ വാഹകനാണ് ഇയാൾ എന്നാണ് വിവരം. ഈയിടെ മാവോയിസ്റ്റ് ബന്ധമുള്ള 20 ആളുക്കളുടെ ലിസ്റ്റ പുറത്ത് ഇറക്കിയിരുന്നു. അതിൽ മനോജിന്റെ പേരും ഉണ്ടായിരുന്നു.
വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം ഭീകരവിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലെ കേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.
Discussion about this post