ധാക്ക: ബംഗ്ലാദേശിൽ വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണമെന്നുമാണ് ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിരിക്കുന്ന്. സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
എന്തെങ്കിലും അടിയന്തര സാഹചര്യമോ സഹായത്തിന്റെ ആവശ്യമോ ഉണ്ടായാൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പറുകളിൽ ബന്ധപ്പെടാൻ അറിയിച്ചു. വാട്‌സ്ആപ്പ് നമ്പർ അടക്കമുള്ള കാര്യങ്ങൾ ഹൈക്കമീഷൻ പങ്കുവച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ആശുപത്രികളും അടിയന്തര സേവനങ്ങളും മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായി തുടരുന്നത്. ആംബുലൻസ് സേവനങ്ങൾ മാത്രമാണ് അനുവദനീയമായ ഗതാഗതം എന്നും അധികൃകർ അറിയിച്ചു.
പ്രതിഷേധം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടാൻ ബംഗ്ലാദേശ് സർക്കാർ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെയാണ് ബംഗ്ലാദേശിൽ പ്രക്ഷോപം നടക്കുന്നത്. 1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതിനോടാണ് ഒരു വിഭാഗക്കാർക്ക് എതിർപ്പ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംവരണം റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളായത്. സംഘർഷം അടിച്ചമർത്താൻ പോലീസ് ഇടപെട്ടത്തോടെയാണ് പ്രക്ഷോപം കടുത്തത്. ഇതിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
Discussion about this post