ദമാം :ടേക്ക് ഓഫിനിടെ വിമാനത്തിൽ തീപിടിത്തം. സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീ പിടിത്തം ഉണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം .നൈൽ എയർ വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് ഉടനെ തന്നെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. 186 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീ പിടിത്തം ഉണ്ടായ ഉടനെ തന്നെ യാത്രക്കാരെ എമർജൻസി എക്സ്റ്റുകൾ വഴി വിമാനത്തിൽ നിന്ന് പുറത്തിറക്കി എന്ന് അധികൃതർ അറിയിച്ചു. ഇതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ് എന്നും അധികൃതർ പറഞ്ഞു.
Discussion about this post