തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ പുരോഗമിക്കവേ തൃശൂരിൽ കിണറിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക് . എരുമപ്പെട്ടിയിൽ വേലൂർ സ്വദേശി തലക്കോടൻ വീട്ടിൽ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്. പോസ്റ്റ് ഓഫീസിന് സമീപമുള്ള വെള്ളയിടത്ത് കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇന്ന് ഇടിഞ്ഞു താഴ്ന്നത്.
കിണറിനടിയിൽ മണ്ണിടിയുന്ന ശബ്ദം കേട്ടാണ് അയൽവാസിയായ ബ്രിട്ടാസ് ഇവിടേക്ക് ഓടിയെത്തിയത് . അപകടം മനസിലാക്കിയ ഇയാൾ അയൽവാസിയായ കൃഷ്ണൻകുട്ടിയെ അന്വേഷിക്കുന്നതിനിടെ ചുറ്റുമതിൽ ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരെത്തിയാണ് ബ്രിട്ടാസിനെ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബ്രിട്ടാസ് അപകടനില തരണം ചെയ്തതായി റിപ്പോർട്ട് ചെയ്തു. മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് തുടർക്കഥയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി
Discussion about this post