ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് സാൻഫ്രാൻസികോ പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചു വിട്ടു. സാങ്കേതിക തകരാർ മൂലമാണ് വിമാനം വഴി തിരിച്ചു വിട്ടത്. കാർഗോ ഹോൾഡ് ഏരിയയയിൽ പ്രശ്‌നമുണ്ടെന്ന് കോക്പിറ്റ് ജീവനക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം ലാൻഡിംഗ് നടത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
225 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ
പരിഹരിക്കുന്നതിനായി വിമാനം ടെർമിനലിലേക്ക് കൊണ്ടുപോയി. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സാൻഫ്രാൻസിസ്‌കോയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കഴിഞ്ഞ 13 മാസത്തിനിടെ റഷ്യയിൽ അടിയന്തരമായി ഇറക്കുന്ന രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണിത്.
ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം AI-183 സാങ്കേതിക കാരണത്താൽ റഷ്യയിലെ ക്രാസ്‌നോയാർസ്‌ക് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (UNKL) വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമത്തിനും ആണ് മുൻഗണന നൽകുന്നത് എന്ന് എയർലൈൻ ഒരു ഒൗേദ്യാഗിക പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post