ന്യൂയോർക്ക്: പാമ്പുകളെ പിടികൂടുന്നതിനും കറിവച്ച് കഴിക്കുന്നതിനും കേരളത്തിൽ നിരോധനമുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലെ സ്ഥിതി ഇതല്ല. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ കോഴി ഇറച്ചി പോലെ തന്നെ തീൻമേശകളിലെ പ്രിയ വിഭവം ആണ് പാമ്പിറച്ചി കൊണ്ടുള്ള കറികൾ. ഇതിൽ ഏറ്റവും ഡിമാൻഡ് ആകട്ടെ മലമ്പാമ്പിന്റെ ഇറച്ചിയ്ക്കാണെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ 50 വർഷത്തിനിടെ മലമ്പാമ്പ് ഇറച്ചിയ്ക്കായുള്ള ആവശ്യം മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. ഇത് മലമ്പാമ്പ് ഇറച്ചിയുടെ ഉത്പാദനത്തിന്റെ വർദ്ധനവിനും കാരണം ആയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഭക്ഷ്യവിഭവം ആയതിനാലാണ് മലമ്പാമ്പുകളുടെ ഇറച്ചിയ്ക്ക് ഇത്രയേറെ പ്രിയമേറുന്നത്. മികച്ച രുചിയും മറ്റൊരു ഘടകം ആണ്.
നിലവിൽ പ്രതിവർഷം 350 മില്യൺ ടൺ ഇറച്ചിയാണ് ഉത്പാദിപ്പിക്കുന്നത്. 2032 ആകുമ്പോഴേയ്ക്കും പാമ്പ് ഇറച്ചിയുടെ ആവശ്യകത 14 ശതമാനം കൂടി ഉയരും. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാ്ജ്യങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മലമ്പാമ്പിന്റെ ഇറച്ചിയ്ക്ക് വർദ്ധിച്ചുവരുന്ന ആവശ്യകത പലരാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടം നൽകിയിട്ടുണ്ട്.
ആരോഗ്യപരമായി മലമ്പാമ്പിന്റെ ഇറച്ചിയ്ക്ക് വലിയ ഗുണങ്ങളാണ് ഉള്ളത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് പ്രോട്ടീനിന്റെ അളവ് ഇതിൽ കൂടുതലാണ്. അതിനാൽ പ്രോട്ടീനിന്റെ കുറവ് നികത്താൻ പാമ്പിറച്ചി കഴിക്കാം. പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ് എന്നും ഇതിന്റെ ആരോഗ്യഗുണമാണ്.
അതിവേഗത്തിൽ പ്രജനനം നടത്തുകയും വളർന്ന് വലുതാകുകയും ചെയ്യുകയും ചെയ്യുന്ന ജീവി വർഗ്ഗമാണ് മലമ്പാമ്പുകൾ. വൻ ഡിമാന്റ് ഉള്ളതിനാൽ കർഷകർ പാമ്പ് ഫാമുകളിലേക്കും ശ്രദ്ധ തിരിയ്ക്കുന്നുണ്ട്.. ചൈനയിൽ ഏകദേശം നാലായിരം പാമ്പ് ഫാമുകൾ ആണ് ഉള്ളതെന്നാണ് കണക്കുകൾ. ഹോംങ്ക് കോംഗിൽ പാമ്പുകൾ കൊണ്ടുള്ള സൂപ്പുകൾ മാത്രം ലഭിക്കുന്ന റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്.
ഫാഷൻ ലോകത്ത് മലമ്പാമ്പിന്റെ തോലിന് പണ്ട് മുതൽ തന്നെ വലിയ പ്രാധാന്യം ഉണ്ട്. ഇത് കൊണ്ടുള്ള ചെരുപ്പുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വലിയ ഡിമാന്റ് ആണ് വിപണിയിൽ ഉള്ളത്. ഇതിനിടെയാണ് ഇറച്ചിയ്ക്കും പ്രിയമേറുന്നത്.
Discussion about this post