തിരുവനന്തപുരം: ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിനായുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് എല്ലാവരും. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികം ഉള്ളവരാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത്. ഇതിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് ഇളവുകൾ കേന്ദ്രസർക്കാർ നൽകുന്നുണ്ട്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണ ഇല്ലെന്ന് വേണം പറയാൻ. ഏതെല്ലാം രേഖകൾ ആണ് സമർപ്പിക്കേണ്ടത്, എങ്ങിനെയാണ് ഇത് ഫയൽ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പലർക്കും അവ്യക്തതയുണ്ട്. അതുകൊണ്ട് തന്നെ ചിലർ പാൻകാർഡ് ഇല്ലാതെ നികുതി റിട്ടേൺസ് ഫയൽ ചെയ്യാനും ശ്രമിക്കാറുണ്ട്. എന്നാൽ ഇതിന് തടസ്സം നേരിടുമ്പോഴാണ് പാൻ കാർഡ് അത്യാവശ്യമാണെന്ന തിരിച്ചറിവ് നികുതിദായകരിൽ ഉണ്ടാകുന്നത്.
ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻകാർഡ്. അതിനാൽ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മാത്രമല്ല, നമ്മുടെ എല്ലാവിധ സാമ്പത്തിക ഇടപാടുകൾക്കും ഇത് ആവശ്യമാണ്. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും പാൻ കാർഡിനായി അപേക്ഷിക്കാം. ആധാർപോലെ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖ കൂടിയാണ് പാൻകാർഡ്.
പാൻകാർഡിലുള്ള പ്രതീകങ്ങളിൽ ആദ്യ മൂന്നെണ്ണം അക്ഷരമാല ക്രമങ്ങൾ ആയിരിക്കും. ശേഷം നാലാമത്തേത് പാൻകാർഡ് ഉടമയുടെ സ്ഥാപനത്തിന്റെ പേരാണ്. അഞ്ചാമതായുള്ള പ്രതീകം ഉടമയുടെ പേരിന്റെ ആദ്യാക്ഷരവും പിന്നീട് വരിക സംഖ്യകളും ആയിരിക്കും.
Discussion about this post