കൊച്ചി :വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിൽ വിശദീകരണവുമായി നടി ഭാമ.ഇന്നലെ ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെയുണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണേല്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ലെന്ന് താരം പറഞ്ഞു.
ഇന്നലെയാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്.സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിച്ചത്. വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം. എന്നായിരുന്നു നേരത്തെ താരം കുറിച്ചത്.
നടി ഭാമയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞതായി നേരത്തെ മുതല്‍ പ്രചരണം ഉണ്ടായിരുന്നു. വിവാഹമോചനത്തെ പറ്റി നടി ഒരിക്കലും തുറന്ന് സംസാരിച്ചില്ലെങ്കിലും താന്‍ ഒറ്റയ്ക്കാണെന്ന് നടി പറഞ്ഞിരുന്നു. താനിപ്പോള്‍ മകള്‍ക്കൊപ്പം സിംഗിള്‍ മദറായി ജീവിക്കുകയാണെന്നാണ് മുന്‍പൊരിക്കല്‍ പറഞ്ഞത്.
Discussion about this post