ചോറുണ്ടാക്കിയിട്ട് കഞ്ഞിവെള്ളം കളയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പക്ഷെ ഈ കഞ്ഞിവെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്. അതുകൊണ്ട് ഇനി മുതൽ കഞ്ഞിവെള്ളം കളയരുത്.
കഞ്ഞി വെള്ളത്തിന് ആൻറി- ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. അമിനോ ആസിഡുകൾ അടങ്ങിയ കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കൊളാജൻ ഉൽപ്പാദിപ്പിക്കാനും ചർമ്മം ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും.
ചർമ്മത്തിലെ കറുത്ത പാടുകളെയും ചുവപ്പ് പാടുകളെയും മറ്റും അകറ്റാൻ സഹായിക്കും. മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
മുഖത്തിന് മാത്രമല്ല മുടിക്കും നല്ലതാണ് കഞ്ഞിവെള്ളം . തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.
Discussion about this post