ഗുവാഹത്തി :ജനസംഖ്യ അനുപാതത്തിലെ മാറ്റം ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. . ജാര്‍ഖണ്ഡിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അദ്ദേഹം റാഞ്ചിയിലെ പാര്‍ട്ടി യോഗത്തിനിടെയാണ് ഈ പ്രസ്താവന
‘‘ഞാന്‍ അസമില്‍ നിന്നാണ് വരുന്നത്. ജനസംഖ്യാനുപാതത്തിലെ മാറ്റം വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അസമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി ഉയര്‍ന്നു. 1951ല്‍ വെറും 12 ശതമാനമായിരുന്നു സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. ജീവന്‍മരണ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള ശക്തമായ കര്‍മ്മ പദ്ധതികളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാനത്തെ ഒരു മിനി-ബംഗ്ലാദേശാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു
Discussion about this post