ബംഗളൂരു :കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം . റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ സിഗ്നലുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് അധികൃതർ പറഞ്ഞു. റഡാർ ഉപയോഗിച്ച് നദിയിലും പരിശോധന നടത്തും എന്നും അധികൃതർ അറിയിച്ചു.
സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. മണിക്കൂറായി റഡാർ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 6.30യോടെയാണ് അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചത്. വളരെ സജീവമായിട്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മണ്ണിടിഞ്ഞതിനെ തുടർന്ന് വൻപാറക്കല്ലുകളും ഇതിനൊപ്പമുണ്ട്. അതിനാൽ സിഗ്‌നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്.
Discussion about this post