ന്യൂഡൽഹി : ഡിജിറ്റൽ പേയ്‌മെന്റ് വളർച്ച കുതിച്ചുയരുന്നു. ഓരോ മാസവും 60 ലക്ഷത്തിലധികം പുതിയ ഉപയോക്തക്കളാണ് യുപിഐ എടുക്കുന്നത് എന്നാണ് റിപ്പോർട്ട്.
യുപിഐ യിലെ RuPay ക്രെഡിറ്റ് കാർഡ് വിദേശ രാജ്യങ്ങളിൽ സേവനം ആരംഭിച്ചതാണ് ഇത്രയും അധികം പുതിയ ആളുകൾ യുപിഐ ഉപയോഗിക്കാൻ തുടങ്ങിയത് . യുപിഐ പ്ലാറ്റ്ഫോമിലെ ഇടപാടുകളുടെ എണ്ണം ജൂൺ മാസത്തിൽ 49 ശതമാനമാണ് ഉയർന്നത് എന്നാണ് ഏറ്റവും പുതിയ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഡാറ്റ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 463 ദശലക്ഷവും ശരാശരി പ്രതിദിന തുക 66,903 കോടിയുമാണ്.
റുപേ ക്രെഡിറ്റ് കാർഡുകളുടെ വിപണി വിഹിതം മൂന്ന് വർഷം മുൻപ് ഒരു ശതമാനമായിരുന്നു. ഇപ്പോൾ അത് 10 ശതമാനമായി ഉയർന്നു എന്ന് എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു. ഇന്ത്യയിലെ യുപിഐയുടെ വിജയം നിരവധി രാജ്യങ്ങളിൽ ആഗോള സഹകരണത്തിലേക്ക് നയിച്ചു . വരും വർഷങ്ങളിൽ പ്രതിദിനം 1 ബില്യൺ യുപിഐ ഇടപാടുകൾ കൈവരിക്കുക എന്ന ലക്ഷ്യവും എൻപിസിഐ സ്ഥാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഐ വന്നതോടെ പണമിടപാടുകൾ കൂടുൽ എളുപ്പവും സുരക്ഷിതവുമായി എന്നതാണ് ഏറ്റവും വലിയ ഗുണം . യുപിഐ ഇടപാടുകൾ ഓരോ മാസവും റെക്കോർഡ് ബ്രേക്ക് ചെയ്യുകയാണ്. പണം കയ്യിൽ വച്ച് നടക്കുന്നതിലെ റിസക് കുറയ്ക്കുന്നതിനൊപ്പം കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടിയാണ് യുപിഐ ആളുകൾ കൂടുതൽ ആശ്രയിക്കാൻ കാരണം.
Discussion about this post