ബംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് .കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം.
സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.
അപകടസ്ഥലത്ത് കൂടുതല്‍ മണ്ണ് മാറ്റിയുള്ള തിരച്ചിലിന് കനത്ത മഴ വെല്ലുവിളിയാകുന്നുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അടിഞ്ഞ് വരുന്ന ചെളിയും പുതിയ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. വന്‍ പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചില്‍പ്പെട്ടത്.
Discussion about this post