ന്യൂഡൽഹി: സാമ്പത്തിക അവസാനിച്ചതോടെ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്ന തിരക്കിൽ ആണ് എല്ലാവരും. ഈവർഷം മുതൽ ചില മാറ്റങ്ങൾ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഉണ്ട്. മുൻ വർഷങ്ങളിൽ ഏത് റെജിം വേണം എന്ന് നമുക്ക് തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ഇത്തവണ മുതൽ ന്യൂ ടാക്‌സ് റെജിം എന്ന ഓപ്ഷൻ ഡീഫോൾട്ട് ആയി സെറ്റ് ചെയ്തിരിക്കുകയാണ്. ഇത് ആളുകളിൽ പല ആശങ്കകളും ഉണ്ടാക്കിയിട്ടുണ്ട്.
ഐറ്റിആർ 4 ഫോമിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ആശങ്ക. ഓൾഡ് റെജിം സ്വീകരിക്കാൻ കഴിയില്ലേ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇവർക്ക് ഓൾഡ് റെജിം സ്വീകരിക്കാൻ കഴിയും.ഇതിനായി FORM 10IEA എന്ന ഫോം ഫയൽ ചെയ്താൽ മതിയാകും.
ഇൻകം ടാക്‌സ് ഇ ഫയലിംഗ് പോർട്ടലിൽ നിന്നാണ് ഈ ഫോം ലഭ്യമാകുക. ലോഗിൻ ചെയ്ത ശേഷം ഹോമിലെ ഇൻകം ടാക്‌സ് ഫോം തിരഞ്ഞെടുക്കുക. ഇതിൽ Determination of tax in certain special cases എന്നത് തിരഞ്ഞെടുക്കുക.
Application for exercise/withdrawal of option under section 115BAC of the Income-tax Act,1961എന്നതിന്റെ വലത് വശത്ത് കാണുന്ന ഫയൽ നൗ ക്ലിക്ക് ചെയ്യുക. പിന്നീട് ചോദിക്കുന്ന വിവരങ്ങൾ നൽകി വെരിഫിക്കേഷനും പൂർത്തിയാക്കാം. ഇതിന് ശേഷം അക്‌നോഡ്ജ്‌മെന്റ് ലഭിക്കും. ഇതിലെ നമ്പർ രേഖപ്പെടുത്തി വയ്ക്കാൻ മറക്കരുത്. ഇതിന് ശേഷം ഐടിആർ ഫയലിംഗ് ചെയ്യുക.
Discussion about this post